നിന്നെ വിട്ടകന്നു അകലേക്ക് പറന്നു
ചിറകു കൊഴിഞ്ഞു ഞാന്‍ താഴേക്ക് വീഴുന്നു
ദാഹജലമില്ലത്ത്ത മരുഭൂമിയിലേക്ക്
എന്റെ ഹൃദയം ഉരുകി വീഴുന്നത് നീ അറിയുന്നുണ്ടോ
കാറ്റു വീശുന്ന അരാമവും അരയന്നങ്ങള്‍ ഒഴുകി നടക്കുന്ന
അരുവിയും കരുവീട്ടിയും കാട്ടുചെമ്പകവും
മരീചിക ആയിരുന്നു
ഹൃദയം നിറച്ചു തന്നു അതിനെ
ഉരുക്കി കളയുന്ന തിളച്ചു മറിയുന്ന സ്വപ്നങ്ങള്‍
പേരും മഴക്കായി കാത്തുനില്ക്കാന് ഓര്‍മിപ്പിച്ചു
നനഞ്ഞു കുളിക്കാന്‍ ആശിപ്പിച്ചു
കാര്‍മേഘം വീണ്ടും പൊഴിച്ച് തന്നത്
അഗ്നെയസ്ത്രങ്ങലായിരുന്നു
ശരീരവും മനസും ഉരുകി തീരുമ്പോള്‍
ഒരു ജന്മം കൂടി ഉണ്ടായിരുന്നെങ്കില്‍ .....
കൂടെ
കൈകള്‍ കോര്‍ത്ത് പിടിച്ചു
നടക്കാന്‍ നീയും
വീണ്ടും വേനലില്‍ ദാഹജലമില്ലാതെ
പിടയാന്‍ ഒരു മരീചികയും
ഇല കൊഴിഞ്ഞ തെന്മാവില് പടര്‍ന്ന മുല്ലവള്ളികള്‍
പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നു
ഒറ്റയ്ക്ക് നടന്നവനെ കൂട്ട് കൂടാന്‍ മോഹിപ്പിച്ച
നിശാഗന്ധികള്‍ ഇന്ന് വാടി വീണിരിക്കുന്നു
ചിലപ്പോള്‍ ഞാന്‍ ഒരു വിഡ്ഢി ആയിരിക്കും
ഒരു രാത്രി ആയുസ്സുള്ള നിശാഗന്ധികളെ
പ്രണയിക്കുന്നവന് വിഡ്ഢി അല്ലാതെ ആരാണ് ?
ഞാന്‍ ഞാനായിരിക്കുന്നത് ഭ്രാന്താണെന്ന്
നീ എന്നെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു
ജനിക്കാന്‍ പടില്ലാതവനായി പിറന്നു പോയവന്
കൈകള്‍ കോര്‍ത്ത് പിടിച്ചു നെഞ്ചില്‍ മുഖം ചേര്‍ത്ത് വച്ച്
നീ അവനോടൊപ്പം നടന്നു നീങ്ങുന്നത് എനിക്ക് കാണാം
നിന്നെ പൊള്ളിക്കുന്ന കണ്ണുനീര് തുള്ളികള്‍
ഇനിയീ ഭൂമിയില്‍ പൊഴിയാതെ ഇരിക്കട്ടെ
ആഴിയില്‍ മുങ്ങാന്‍ ഈ സൂര്യന് സമയമായിരിക്കുന്നു
സ്വയം എരിഞ്ഞു നിനക്ക് പ്രകാശം പരത്തിയവന്‍
ഇനിയും ഒരു ബാല്യം കൊതിക്കാതെ
എരിഞ്ഞു തീരാന്‍ വേണ്ടി മാത്രം
നാളെയും ഉദിക്കാന്‍....,......
എന്റെ ബാല്യം നിനക്ക്
ഞാന്‍ പണ്ടേ നല്‍കിയിരുന്നു
ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ ,....
നന്നായിട്ടുണ്ട്..
ReplyDeleteആശംസകൾ
തത്വ ചിന്തകന്‍ oru copy aayirunnu allle enthina kunje athu....
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete