Monday 2 January 2012

ബാല്യം മുറിച്ചു കളഞ്ഞവന്‍

നിന്നെ വിട്ടകന്നു അകലേക്ക്‌ പറന്നു 
ചിറകു കൊഴിഞ്ഞു ഞാന്‍  താഴേക്ക്‌ വീഴുന്നു 
ദാഹജലമില്ലത്ത്ത മരുഭൂമിയിലേക്ക് 
എന്റെ  ഹൃദയം ഉരുകി വീഴുന്നത് നീ അറിയുന്നുണ്ടോ 

കാറ്റു വീശുന്ന അരാമവും അരയന്നങ്ങള്‍ ഒഴുകി നടക്കുന്ന 
അരുവിയും  കരുവീട്ടിയും കാട്ടുചെമ്പകവും 
മരീചിക ആയിരുന്നു 
ഹൃദയം നിറച്ചു തന്നു  അതിനെ 
ഉരുക്കി കളയുന്ന തിളച്ചു മറിയുന്ന സ്വപ്‌നങ്ങള്‍ 

പേരും മഴക്കായി കാത്തുനില്‍ക്കാന്‍ ഓര്‍മിപ്പിച്ചു 
നനഞ്ഞു കുളിക്കാന്‍ ആശിപ്പിച്ചു
 കാര്‍മേഘം വീണ്ടും പൊഴിച്ച് തന്നത് 
അഗ്നെയസ്ത്രങ്ങലായിരുന്നു 
ശരീരവും മനസും ഉരുകി തീരുമ്പോള്‍ 
ഒരു ജന്മം കൂടി ഉണ്ടായിരുന്നെങ്കില്‍ .....
കൂടെ  
കൈകള്‍ കോര്‍ത്ത്‌ പിടിച്ചു 
നടക്കാന്‍ നീയും
വീണ്ടും  വേനലില്‍ ദാഹജലമില്ലാതെ  
പിടയാന്‍ ഒരു മരീചികയും 

ഇല കൊഴിഞ്ഞ തെന്മാവില്‍ പടര്‍ന്ന മുല്ലവള്ളികള്‍ 
പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നു 
ഒറ്റയ്ക്ക് നടന്നവനെ കൂട്ട് കൂടാന്‍ മോഹിപ്പിച്ച 
നിശാഗന്ധികള്‍ ഇന്ന് വാടി വീണിരിക്കുന്നു 
ചിലപ്പോള്‍ ഞാന്‍   ഒരു വിഡ്ഢി ആയിരിക്കും 
ഒരു രാത്രി ആയുസ്സുള്ള നിശാഗന്ധികളെ 
പ്രണയിക്കുന്നവന്‍ വിഡ്ഢി അല്ലാതെ ആരാണ് ?

ഞാന്‍   ഞാനായിരിക്കുന്നത് ഭ്രാന്താണെന്ന് 
നീ എന്നെ   വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു 
ജനിക്കാന്‍ പടില്ലാതവനായി പിറന്നു പോയവന്‍ 

കൈകള്‍ കോര്‍ത്ത്‌ പിടിച്ചു നെഞ്ചില്‍ മുഖം ചേര്‍ത്ത് വച്ച് 
നീ അവനോടൊപ്പം നടന്നു നീങ്ങുന്നത് എനിക്ക് കാണാം 
നിന്നെ പൊള്ളിക്കുന്ന കണ്ണുനീര്‍ തുള്ളികള്‍ 
ഇനിയീ ഭൂമിയില്‍ പൊഴിയാതെ ഇരിക്കട്ടെ 

ആഴിയില്‍ മുങ്ങാന്‍ ഈ സൂര്യന് സമയമായിരിക്കുന്നു 
സ്വയം എരിഞ്ഞു നിനക്ക് പ്രകാശം പരത്തിയവന്‍ 
ഇനിയും ഒരു ബാല്യം കൊതിക്കാതെ 
എരിഞ്ഞു തീരാന്‍ വേണ്ടി മാത്രം 
നാളെയും ഉദിക്കാന്‍....,......
എന്റെ ബാല്യം നിനക്ക് 
ഞാന്‍ പണ്ടേ നല്കിയിരുന്നു 
ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ   ,....











Thursday 22 December 2011

കണ്ടുമുട്ടാത്തവള്‍



ഇന്ന് നല്ല മഴ പെയ്യുമെന്ന് തോന്നുന്നു.. മൂടിക്കെട്ടി നില്‍ക്കുന്ന ആകാശം ഒരു ഹരമാണ്.. പറയാന്‍ വിതുമ്പി മനസ്സില്‍ തങ്ങി നില്‍ക്കുന്ന വാക്കുകളെ പോലെ.. ഇന്ന് റെയില്‍വേ സ്റ്റേഷനില്‍ നല്ല തിരക്കാണ്. പല വഴിയെ പോകേണ്ടവര്‍.... .. ട്രെയിന്‍ യാത്രകള്‍ ഒരുപാട് മുഖങ്ങള്‍ നമുക്കു കാണിച്ചു തരും ആ മുഖങ്ങള്‍ക്കു ഒരുപാട് കഥകള്‍ പറയാനുണ്ടാകും.. എഴുത്തച്ചന്‍ പറഞ്ഞ പോലെ പാന്ഥര്‍ പാധേയമുണ്ട് വിട പറയാന്‍ എത്തുന്ന പെരുവഴിയംബലങ്ങലാണ് റെയില്‍വേ സ്റേഷനുകള്‍.. 

വിനിത്‌ അടുത്ത് ചേര്‍ത്ത് വച്ചിരുന്ന  ബാഗ്‌ തോളത് തൂകി ടികെറ്റ്‌ പോക്കറ്റില്‍ തിരുകി  അടുത്തുള്ള ചായക്കടയിലേക്ക് നടന്നു.ട്രെയിന്‍ വരാന്‍ ഇനിയും ധാരാളം സമയം ഉണ്ട്.  ജയേഷിന്റെ തട്ട് കട.. അതാണ്‌ ആ ചായക്കടയുടെ പേര്  പേര്.ആദ്യം ഈ പേര് കണ്ടപ്പോള്‍ അതിശയിച്ചു നിന്നിട്ടുണ്ട്.മലയാളത്തില്‍ ഇതിനു  ഇങ്ങനെ ഒരു പെരിട്ടതെന്താണ്എന്നോര്‍ത്ത് .  പൊട്ടിയ ബെന്ച്ചും ചില്ലിട്ട അലമാരയും ഉള്ള പഴയ ചായക്കടകള്‍ ഇന്ന് കാണാന്‍ കിട്ടാറില്ല. ജയേഷിന്റെ തട്ടുകട ചായക്കടകളുടെ പുതിയ മുഖമാണ്. പച്ച നിറമുള്ള വാല്‍ പേപ്പര്‍ ഒട്ടിച്ച ഭിത്തികളും വട്ട നിറത്തിലുള്ള മേശകളും നേര്‍ത്ത സ്വരത്തില്‍ കേള്‍ക്കുന്ന റേഡിയോയും  കൊണ്ട്  കാഴ്ചയില്‍ ഒരു കോര്പെരറ്റ്‌ ഭീമന്റെ കാന്റീന്‍ എന്ന് തോന്നിപ്പ്പിക്കുന്ന ഒന്ന്. ഈ കടയ്ക്ക്  ഈ പേര് ചേരുന്നില്ല എന്ന് ആദ്യം കണ്ടപ്പോലെ തോന്നിയതാണ്..പിന്നെ ഒരു പേരില്‍ എന്തിരിക്കുന്നു... 

ഇതിപ്പോള്‍ ഒരു സ്ഥിരം പതിവായിട്ടുണ്ട്. എല്ലാ ആഴ്ചയും ഉള്ള യാത്രയില്‍ ജയേഷിന്റെ തട്ട് കടയില്‍ നിന്നും ഉള്ള ദോശയും ചമ്മന്തിയും ഒഴിച്ച് നിര്‍ത്താന്‍ വയ്യാത്ത  ഒന്നായി മാറിയിരിക്കുന്നു. നാല്  വര്‍ഷങ്ങള്‍ക്കു മുന്നേ ആണ് എല്ലാ ആഴ്ചയും ഉള്ള ഈ യാത്ര വിനീത് തുടങ്ങിയത്.. കാമ്പസ്‌ സെലെക്ഷന്‍ കിട്ടി ഐ ടി ഭീമനില്‍ ജോലിക്ക് കേറുമ്പോള്‍ സ്വപ്നം കണ്ടിരുന്ന ബംഗ്ലൂര്‍ ലൈഫിന് മൂന്നു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നു മാസത്തിനു ശേഷം അതാ ട്രാന്‍സ്ഫര്‍ കൊയിമ്പതൂരിലെക്ക്. എല്ലാ ആഴ്ചയും വീട്ടില്‍ പോയി വരം എന്നത് മാത്രം ആശ്വാസം.

ഇത് പോലെ ഒരു യാത്രയില്‍ ആണ് അവന്‍ നന്ദിതയെ  വീണ്ടും കാണുന്നത്. ജയേഷിന്റെ തട്ട് കടയില്‍ വച്ച്. അവളെ  ആദ്യമായി കാണുന്നത് സ്കൂളില്‍ പടിക്കുംബോലാണ്. ഒരു യുവജനോത്സവ  വേദിയില്‍ തകര്‍ത്തു പ്രസങ്ങിക്കുന്ന ചുരു ചുരുക്കുള്ള  ഒരു പെണ്‍കുട്ടി. ചുവന്ന  പാവാടയും ക്രീം കളര്‍ ഷര്‍ട്ടും ധരിച്ചു നീളത്തില്‍ കറുത്ത മുടി പിന്നി ഇട്ടു ചന്ദന ക്കുറിയും തുളസിക്കതിരും വച്ച്  വെളുത്ത മെലിഞ്ഞ ഒരു പെണ്‍കുട്ടി.  നേരിട്ട് പരിചയ പെടുന്നത് ഒരു ഇന്റര്‍ സ്കൂള്‍ ക്യാമ്പില്‍ വച്ചാണ്. കവിതയും കഥയും നാടകവുമായി പല വേദികളും അവളെ വീണ്ടും കണ്ടു.. അതെന്നാണ് ഒരു കൌതുകതിനപ്പുരം വളര്ന്നതെന്നറിയില്ല. അവളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ മൂക്കള ഒലിപ്പിച്ചു നടക്കുന്ന പ്രായത്തില്‍ തോന്നിയ തല്ലു കൊല്ലാത്തത്തിന്റെ  കെട്. സ്കൂള്‍ വിട്ടു കോളേജില്‍ എത്തിയപ്പോലും കുറെ നാള്‍ ഒരു നല്ല ഓര്‍മയായി കൊണ്ട് നടന്നു.. എവിടെയോ മലയാളം ബി എ ക്ക് ചേര്‍ന്ന് എന്ന് ആരോ പറഞ്ഞറിഞ്ഞു. 

സെമെസ്റെര്‍ ഇല നിന്നും സെമെസ്റെരിലെക്കുള്ള പ്രയാണത്തിളും ഏതെന്കിലും ഐ ടി ഭീമന്റെ വാലില്‍ തൂങ്ങാന്‍  ഉള്ള നെട്ടോട്ടതിലും ഓര്‍മയുടെ കോണിലെവിടെയോ അവള്‍ വീണ്ടും മറഞ്ഞു. വീണ്ടും അവളെ ജീവിതത്തില്‍ കണ്ടു മുട്ടുമെന്നു അവന്‍ ഒരിക്കല്‍ പോലും ഓര്‍ത്തില്ല. ട്രെയിന്‍ യാത്രകളും റെയില്‍ വേ സ്റെഷനുകളും വിട്ടുപോയ കണ്ണികളെ ഒരുമിച്ചു കൂട്ടി വീണ്ടും യാത്ര തുടങ്ങാന്‍ ഉള്ളതാണ് എന്ന് പലപ്പോഴും അവനു തോന്നിയിട്ടുണ്ട്. 

"എന്നെ അറിയുമോ" പുറകില്‍ നിന്നും ഉള്ള വിളി കേട്ടാണ് അന്നവന്‍ തിരിഞ്ഞു നോക്കിയത്. വിടര്‍ന്ന കണ്ണുകളും ആ പുഞ്ചിരിയും അവിടെ തന്നെ ഉണ്ട്. ചന്ദന ക്കുറിയും പിന്നി ഇട്ട ആ നീളന്‍ മുടിയും അപ്രത്യക്ഷമായിരിക്കുന്നു . തലയില്‍ ചേര്‍ത്ത് വച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസും സ്റ്റൈല്‍ ആയി വെട്ടി ഇട്ടിരിക്കുന്ന  മുടിയും ചുമന്ന ടി ഷര്‍ട്ടും ജീന്‍സും ധരിച്ച ഒരു പരിഷ്കാരി പെണ്ണ് ." നന്ദിത ഇതെന്താ ഇവിടെ " അവന്റെ ചോദ്യത്തില്‍ ഉള്ള അമ്പരപ്പ് അവള്‍ പ്രതീക്ഷിച്ചിരുന്ന പോലെ തോന്നി. "അപ്പൊ മനസിലായി  ഓര്മ മോശമില്ല " തോളത് തൂങ്ങിയ ബാഗ് വട്ട മേശയുടെ പുറത്തേക് വച്ച് അവള്‍ അടുത്തുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു.. ഒട്ടും മാറിയിട്ടില്ല അതെ പ്രസരിപ്പ്.. ആ ചിരിയും അത് പോലെ തന്നെ..
"അപ്പൊ പറ എന്താ പരിപാടി ഇപ്പോള്‍ " അവളുടെ ശബ്ദം അവനെ ചിന്തയില്‍ നിന്നുണര്‍ത്തി. " എന്ത് പരിപാടി എല്ലാരേയും പോലെ സോഫ്ട്വെയര്‍ എഞ്ചിനീയര്‍............ ചുരുക്കി പറഞ്ഞാ ഒരു വിദേശിക്ക് തലച്ചോറ് വില്‍ക്കുന്നവന്‍ " അവന്റെ മുഖത്തും ഒരു ചിരി വിടര്‍ന്നു. " അഹ താന്‍ തലച്ചോറ് വില്‍ക്കുന്നു ഞാന്‍ തൊണ്ടയും  വില്‍ക്കുന്നു   ഒരു പാവം ചാനല്‍ റിപ്പോര്‍റ്റര്‍ ആണേ  " അതും പറഞ്ഞു അവള് കുലുങ്ങി ചിരിച്ചു...


"ജയെഷേട്ടാ എന്റെ ദോശ പോരട്ടെ , അപ്പൊ തനിക്കെന്താ ഒന്നും തിന്നാതെ ചുമ്മാ നോക്കി ഇരിക്കനാണോ ഇങ്ങോട്ട് വന്നത് ദോശ പറയട്ടെ ...ചേട്ടാ ദേഒരു ദോശയും കൂടെ എടുത്തോ " അവനെന്താ വേണ്ടത് എന്ന് ചോദിക്കാതെ തന്നെ അവള്‍ ഓര്‍ഡര്‍ കൊടുത്തു.." ഇവിടത്തെ ദോശയും ചമ്മന്തിയും  എന്റെ ഫെവരിറ്റ്‌ ആണ് ചുമ്മാ കഴിച്ചു നോക്ക് താനും ഫാന്‍ ആകും " തമിഴ്നാട്ടിലെ ദോശ തിന്നു തിന്നു മടുതിരിക്കാന് താന്‍  എന്ന് പറയാന്‍ അപ്പോള്‍ അവനു തോന്നിയില്ല.." ഞാന്‍ ഇവിടെ സ്ഥിരം ആണ് ഓഫീസിലെ വര്‍ക്ക്‌ ഒന്ന് അടങ്ങി കഴിയുമ്പോ ഇങ്ങോട്ട് വരും ഭക്ഷണ ഒക്കെ കണക്കാണ് ഓടി നടന്നുള്ള ജോലിയല്ലേ " വീണ്ടും അവന്‍ മിണ്ടാന്‍ നോക്കി നില്‍ക്കാതെ അവള്‍ പറഞ്ഞു 

ഭക്ഷണം കഴിഞ്ഞു നമ്പറും കൈമാറി അന്ന് പിരിഞ്ഞു. പിന്നീട് ഫോണ്‍ വിളികള്‍ വീണ്ടും  വീണ്ടും ഉള്ള കണ്ടു മുട്ടലുകള്‍.... ഓരോ പ്രാവശ്യം കാണുമ്പോളും അവള്‍ക്കു വാതോരാതെ പറയാന്‍ ഒരുപാട് വിശേഷങ്ങള്‍ ഉണ്ടായിരുന്നു.. പുഴയില്‍ വീണ കുട്ടിയെ രക്ഷിച്ച യുവാവിനെ കുറിച്ച് തന്നെ തേടി വന്ന ജീവിതം നഷ്ടപ്പെട്ടു വിലപിച്ച പെണ്‍കുട്ടിയെ ഏതോ സ്ത്രീ സംഘടനയെ വിളിചെല്‍പ്പിച്ചപ്പോള്‍ അവളുടെ കണ്ണില്‍ നിറഞ്ഞു നിന്ന നന്ദിയെ കുറിച്ച്, അച്ഛനും അമ്മയും ആരെന്നറിയാത്ത ഒരു കൂട്ടം കുട്ടികളുടെ കൂടെ ഇരുന്ന കഴിച്ച ഭക്ഷണത്തിന്റെ സ്വാദിനെകുറിച്ച്..ഇടയ്ക്കു ചില നേരത് അവള്‍ നിശബ്ദയാവും.. ചോദിച്ചപ്പോലോക്കെ വിഷയം മാറ്റി അവള്‍ മുഖത്ത് ചിരി തേച്ചു പിടിപ്പിച്ചു. 

"എന്നെ തനിക്ക് സ്നേഹിക്കാമോ ഒരിക്കലും വിട്ടു കളയാതെ എന്റെ കൈകളില്‍ മുറുകെ പിടിക്കാമോ"അവളുടെ കണ്ണുകളില്‍ ആദ്യമായി അന്ന് അവന്‍ കണ്ണുനീര്‍ കണ്ടു..ആ കണ്ണുകളില്‍ അവനോടുള്ള പ്രണയത്തേക്കാള്‍ ഒരു പിടിവല്ലിയില്‍ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്നവളുടെ വേദന ആയിരുന്നു . കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹിച്ച വാക്കുകള് കേട്ടിട്ടും ഒന്നും മിണ്ടാതെ അവന്‍ അവളെ തന്നെ നോക്കി ഇരുന്നു.. എന്താണ് അന്ന് താന്‍ മിണ്ടാതെ ഇരുന്നത് എന്ന് അവന്‍ ഒരുപാട് ചിന്തിച്ചിട്ടുണ്ട്.. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ ആകെ തുക അല്ലെ ജീവിതം ഉത്തരമില്ലാത്ത എത്ര എത്ര ചോദ്യങ്ങള്‍ ഇത് പോലെ.. 

എന്നോ വിട്ടു പോയ പ്രണയത്തിനു വേണ്ടി പനിച്ച പകലുകളെയും രാത്രികളെയും ജീവിതം തലയിലേറ്റി തന്ന ഒരു വലിയ കുടുംബത്തെ കുറിച്ചും കടം കയറിയ വീടിനെ രക്ഷിക്കാന്‍ നടത്തുന്ന നെട്ടോട്ടവും ഒക്കെ അവള്‍ പറഞ്ഞത് ഇന്നും ഓര്‍മയില്‍ ഉണ്ട്.ഇതൊക്കെ കൂടി ഉണ്ടായിട്ടും എന്നും ഇങ്ങനെ ചിരിക്കുന്നതെങ്ങനെ എന്ന് ഓര്‍ത്തു അവന്‍ അതിശയിചിട്ടുണ്ട് .ചിലപ്പോള്‍ ചുറ്റും ഇരുട്ട് പരക്കുമ്പോള്‍ നിലയില്ലാത്ത ചതുപ്പില്‍ മുങ്ങി താഴുമ്പോള്‍ നാം തിരയുമായിരിക്കും ഏതെന്കിലും പിടി വള്ളി കിട്ടി ഇരുന്നെന്കില്‍ എന്ന്. മുഘത് എല്ലാര്ക്കും കാണാന്‍ ചിരി തേച്ചു പിടിപ്പിക്കാനും നമ്മള്‍ പഠിക്കുമായിരിക്കും.. 

അവന്റെ മനസ്സില്‍ ഒരു കൌതുകതിനപ്പുരം അവള്‍ വളര്‍ന്നു എന്ന് അവന്‍ തിരിച്ചറിഞ്ഞത് വളരെ വൈകി ആണ്.. ഉറക്കത്തിലും ഉണര്ന്നിരിക്കുംബോലും ആ കണ്ണുകള്‍ അവനെ പിന്തുടരുന്നതായി അവനു തോന്നി.. ഈ ജീവിതം മുഴുവന്‍ നിന്നെ പ്രണയിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവന്‍ വിളിച്ചു പറഞ്ഞു.  തമ്മിലുള്ള സ്ഥിരം സംസാരത്തിനിടയില്‍  അവള്‍ അവനും അവന്‍ അവളുമായി മാറുന്നത് അവന്‍ തിരിച്ചറിഞ്ഞു.. സന്ധ്യാ സമയത്ത് ഒരുമിച്ചിരുന്നു കടല്‍ത്തീരത്ത്‌ പട്ടു കേട്ടിരിക്കാന്‍ കൊതിച്ചു ഏറുമാടത്തില്‍ പുഴയെ നോക്കി മഴയുടെ സംഗീതം  ഹൃദയത്തില്‍ ധരിച്ചു വയലറ്റ് വിരിയിട്ട ജാലക വാതിലില്‍ അവനെയും നോക്കി ഇരുന്നു പകലും രാത്രിയും തള്ളി നീകിയത് അവനോട് പറയുമ്പോള്‍ ആദ്യമായി അവളുടെ കണ്ണില്‍ അവന്‍ പ്രണയം കണ്ടു.. 


അവളെ അവസാനമായി കാണുന്നതും ഈ തട്ട് കടയില്‍ വച്ചാണ് എന്ന് അവന്‍ ഓര്‍ത്തു.. തിരിച്ചു വന്ന പഴയ പ്രണയത്തിന്റെ സന്തോഷത്തോടൊപ്പം അവളുടെ കണ്ണില്‍ ആരുമാല്ലയിരുന്നു താന്‍  എന്ന കാര്യം അവന്‍ ആദ്യമായി തിരിച്ചറിഞ്ഞു  ... പ്രണയം ഒരു മരീചിക ആണ്... അടുത്ത് ചെല്ലുമ്പോള്‍ അകന്നു പോകുന്ന ഒന്ന്..എന്തിനായിരുന്നു വര്‍ഷങ്ങള്‍ കൂടി അവളെ കണ്ടു മുട്ടിയത്‌..... പ്രണയിക്കാന്‍ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചത് ... ജിവിതത്തില്‍ അര്‍ഥമില്ലാത്ത ഒരു ചോദ്യം കൂടി.. 

അവളെ പിന്നെ കണ്ടിട്ടില്ല. തിരിച്ചു വന്ന പ്രനയത്തോടോപ്പം  സുഘമായി എവിടെ എങ്കിലും ജീവിചിരിക്കുന്നുണ്ടാവും.ഓര്‍മയില്‍ ഒരു വിവരക്കീടായി താനും ഉണ്ടാവും.. പക്ഷെ ഇന്നും താന്‍   ഈ തട്ട് കടയില്‍  വരുന്നു അവള്‍ ക്ക് ഏറ്റവും  പ്രിയപ്പെട്ട ഈ ദോശക്കും ചമ്മന്തിക്കും തന്റെ പ്രണയത്തിന്റെ ബാല്യത്തിന്റെ നിഷ്കലകതയുടെ ഗന്ധമുണ്ട്  കണ്ണികള്‍ കൂട്ടി ചേര്‍ത്തും പിരിച്ചു കളഞ്ഞും ഒരു തീവണ്ടിയെ പോലെ കൂകി വിളിച്ചു കാലം ഒരുപാട് ഓര്‍മകളെ സൃഷ്ടിക്കുന്നു..കണ്ടു മുട്ടുന്നവരെ എല്ലാം എല്ലാ കാലവും കണ്ടു കൊണ്ടിരിക്കാം എന്ന് വെറുതെ തെറ്റി ധരിപ്പിക്കുന്നു... ഇവിടെ തീവണ്ടികള്‍ വന്നു കൊണ്ടേ ഇരിക്കും ഒരുപാട് പേരെ കണ്ടു മുട്ടി വിട പറഞ്ഞു യാത്ര തുടരാന്‍..
തീവണ്ടിയുടെ ചൂളം വിളി അവിടെ മുഴങ്ങി യാത്ര വീണ്ടും തുടരേണ്ട സമയം ആയി ബാഗ് വലിച്ചു തോളത്തിട് അവന്‍ തീവണ്ടിയെ ലക്ഷ്യമാകി വേഗത്തില്‍ നടന്നു ...